കുറ്റിപ്പുറം : സിമന്റ് ലോറി പിറകോട്ടെടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. തിരൂർ റോഡിലെ മഞ്ചാടിയിൽ തിങ്കളാഴ്ച 11-നാണ് അപകടം. ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ പൂരം കഴിഞ്ഞ് വരികയായിരുന്ന ഇരിങ്ങാവൂർ കരുവാഞ്ചേരി രതീഷ് (35), വാരണാക്കര പാറക്കാട്ടിൽ സുഭാഷ് (37), കടുങ്ങാത്തുകുണ്ട് ജപ്പാൻപടി മാട്ടുമ്മൽ സുജിത് (33), വരമ്പനാല എരിക്കാട്ടിൽ സുഭാഷ് (37), സഹോദരൻ പ്രകാശ് (35) എന്നിവർക്കാണ് പരിക്കേറ്റത്. രതീഷ്, സുജിത്, ശ്രീജിത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സുഭാഷ്, പ്രകാശ് എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിനു കാരണമായ ലോറി നിർത്താതെ പോയി. കുറ്റിപ്പുറം പോലീസ് ലോറിക്കായി അന്വേഷണം ആരംഭിച്ചു.