പൊന്നാനി : വോയ്‌സ് ഓഫ് പൊന്നാനിയും അക്ബർ ഗ്രൂപ്പ് ചേർന്ന് പൊന്നാനിയിൽ പരിവാർ ഭിന്നശേഷിക്കാർക്ക് സ്നേഹ വിരുന്ന് ഒരുക്കി. പൊന്നാനി എം ഐ എച്ച് എസ് എസ് ൽ നടന്ന പരിപാടി പൊന്നാനി സ്റ്റേഷൻ എസ് എച്ച് ഒ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്‌തു. എസ് കെ മുസ്തഫ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അക്ബർ ഗ്രൂപ്പ് എം ഡി കെ വി അബ്ദുൾ നാസർ മുഖ്യാ അതിഥിയായി.
ചടങ്ങിൽ പൊന്നാനിയിലെ മാധ്യമ പ്രവർത്തകരായ സെമീർ അഹമ്മദ് (പൊന്നാനി ചാനൽ) ഹാഷീം പറമ്പിൽ (മിറർ മലബാർ) ഉബൈദ് പൊന്നാനി (പൊന്നാനി ന്യൂസ്) ആദിൽ (കിങ് ടീവി) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
സമൂഹത്തിൽ എങ്ങും അവഗണന നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് പിടിച്ചു അവരുടെ കഴിവുകൾ പുറത്തെടുക്കുക എന്നതാണ് വളരെ പ്രധാന്യം മേറിയ ഒന്നാണന്ന് എസ് എച്ച് ഒ പറഞ്ഞു. എന്നും ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കുക എന്നത് മനസ്സിന് സന്തോഷം നൽകുന്ന ഒന്നാണ് ന്നും കെ വി അബ്‌ദൾ നാസർ പറഞ്ഞു. അക്ബർ ഗ്രൂപ്പ് മുഴുവൻ അളകൾക്ക് സ്നേഹ വിരുന്ന് നൽകി.
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും അതിന് ശേഷം പ്രമുഖരായ കലാകാരൻമാർ അണിനിരന്ന് വോയിസ് ഓഫ് അക്ബർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.