എടപ്പാൾ : ഉത്സവാരവത്തിൽ വയലിലും ഉത്സവപ്പറമ്പിലും കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യമത്രയും പിറ്റേദിവസംതന്നെ പെറുക്കി ശേഖരിച്ച് ഭൂമിയെ ശുദ്ധിയാക്കി വട്ടംകുളത്തെ ആരോഗ്യപ്രവർത്തകർ.
ശുകപുരം കുളങ്കര താലപ്പൊലി സമാപിച്ചതിന് പിറകെയാണ് വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരും ഹരിതകർമസേനയും ചേർന്ന് ഉത്സവനഗരി പെറുക്കി ശേഖരിച്ചത്.
ചാക്കുകണക്കിന് ശേഖരിച്ച മാലിന്യമത്രയും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.എൻ. ഉദയനിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഏറ്റുവാങ്ങി.
കഴുങ്ങിൽ മജീദ് അധ്യക്ഷനായി. ഹസൈനാർ നെല്ലിശ്ശേരി, എൻ. മോഹൻദാസ്, ഇ.വി. അനീഷ്, എസ്.വി. രാമൻ, എൻ. ചന്ദ്രബോസ്, ടി.എസ്. രജീഷ്, പി.പി. നജ്മത്ത്, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു. സി. സരള, എം.പി. രേഖ, രേഷ്മ പ്രവീൺ, എസ്. അർച്ചന, പി.പി. നിസാർ, കെ.പി. സുഷമ, കെ.പി. ജിഷ, എ. ബിന്ദു എന്നിവർ ശുചീകരണത്തിന് നേതൃത്വംനൽകി.