തിരൂർ : മലപ്പുറം കൂട്ടിലങ്ങാടിയിൽ ആരംഭിച്ച ജില്ലാ ലീഗ് ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ബ്രദേഴ്സ് ക്ലബ് തിരൂരിനുള്ള പുതിയ ജേഴ്സി പ്രകാശനംചെയ്തു.ക്യാപ്റ്റൻ ബാസിൽ കൊടാശ്ശേരിക്ക് ജേഴ്സി നൽകി ടി.ഇ. ബാബു പ്രകാശനംചെയ്തു.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. വി.പി. കാസിംബാവ. പി. നിർദേഷ് കുമാർ, കോച്ച് നുഫൈൽ എന്നിവർ സംസാരിച്ചു.