പൊന്നാനി : വളം ലഭിക്കാൻ മുഴുവൻ തുകയും കർഷകർ അടയ്ക്കണമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഓഫീസറെ ഉപരോധിച്ചു.കഴിഞ്ഞ വർഷം വരെ 25 ശതമാനം തുക അടച്ചാൽ കർഷകർക്ക് വളം ലഭ്യമായിരുന്നു. പുതിയ നിർദേശം കർഷകരെ കടക്കെണിയിലാക്കുമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.പുന്നക്കൽ സുരേഷ്, കെ. ജയപ്രകാശ്, ശ്രീകല ചന്ദ്രൻ, എം. അബ്ദുൽ ലത്തീഫ്, താജുദ്ദീൻ പുതുപൊന്നാനി, പ്രിയ, കെ. പ്രസാദ്, നസീം എന്നിവർ പങ്കെടുത്തു.