പൊന്നാനി: താലൂക്ക് ആശുപത്രിയിൽ 13 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിര്മിക്കുന്നുഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിന് ടെൻഡറായി.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.താഴത്തെനിലയിൽ അത്യാഹിതവിഭാഗം, രോഗികൾക്ക്കാത്തിരിക്കാനുള്ള സൗകര്യം, ട്രോമാകെയർ, ഒബ്സർവേഷൻ വാർഡ്, എമർജൻസി ഡിപ്പാർട്ട്മെന്റ്റ് എന്നിവയും മുകളിലത്തെ നിലകളിലായി ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ദന്തരോഗ വിഭാഗം, എക്സ്റേ യൂണിറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.