പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. കെ.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂളിലും സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാഡമിയിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രോഗ്രാം മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ ഉത്ഘാടനം ചെയ്തു.

പ്രോഗ്രാം കൺവീനർ ആസിഫ് കേക്ക് സ്റ്റോറീസ് അധ്യക്ഷത വഹിച്ചു. പിഎസ്എഫ് ഉള്ളടക്കം റംഷാദ് സൈബർമീഡിയ വിദ്യാർത്ഥികളോട് പങ്ക് വെച്ചു. എഡ്യൂ എക്സ്പോ പ്രതിനിധി ഷഫീക് ചന്ദനത്, സോഷ്യൽ മീഡിയ & അഡ്വർസിങ് അംഗങ്ങളായ മെഹ്‌റൂഫ് ബില്യനയർ, ഫാദിൽ ആഡ്ലൈഫ്, എന്നിവർ ആശംസകൾ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വിആർ മുഹമ്മദ്‌, ട്രെഷറർ മുഹമ്മദ്‌ സലാൽ, ജില്ലകമ്മിറ്റി അംഗം മിൽമ രവി മുഖ്യാതിഥികളായി. അറഫാത്ത് ഗ്രീൻഫ്രഷ്, സലീം ഗ്ലോബ്, മുസ്ഫർ, കെഎംഎം സ്കൂൾ & സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *