എടപ്പാൾ : ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർമാർജനത്തിനായി നടത്തുന്ന അശ്വമേധം പരിപാടി വട്ടംകുളത്ത് തുടങ്ങി. ഭവനസന്ദർശന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.എച്ച്. മുഹമ്മദ് ഫസൽ അധ്യക്ഷനായി.
ഹസൈനാർ നെല്ലിശ്ശേരി, ഹെൽത്ത് ഇൻസ്‌പെക്ടർ സി. സജീവ് കുമാർ, സി. സരള, കെ.സി. മണിലാൽ, കെ.എ. കവിത, വിനീത വിനോദ്, എം.പി. പത്മാവതി, കെ.പി. ആഷിഫ എന്നിവർ പ്രസംഗിച്ചു. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് രോഗസാധ്യതയുള്ളവരെ കണ്ടെത്തി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് ആവശ്യമായ തുടർചികിത്സ നൽകും. 14 ദിവസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കും.