Breaking
Thu. Aug 6th, 2026

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരും; മലയോരമേഖലകളിൽ മഴ ശക്തി പ്രാപിക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ. ഉച്ചയ്ക്കുശേഷം മലയോരമേഖലകളിൽ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്.

കാസർഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. കേരള തെക്കൻ തമിഴ്നാട് കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്

Related Post

Leave a Reply

Your email address will not be published. Required fields are marked *