പൊന്നാനി: അധ്യാപകൻ, നികുതി വകുപ്പ് ഓഫീസർ, അഴീക്കൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, നഗരസഭാ കൗൺസിലർ, എംഇഎസ് കോളേജ്, മഊനത്തഉൽ ഇസ്ലാം സഭ ഭാരവാഹി, തുടങ്ങിയ വേദികളിൽ തിളങ്ങി അഴീക്കൽ പ്രദേശത്ത് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കെ കെ അസൈനാർ മാസ്റ്ററുടെ അനുസ്മരണവും പുരസ്കാര സമർപ്പണവും 2023 നവംബർ മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് എംഐ യുപി സ്കൂളിൽ വച്ച് നടക്കും.

പൊന്നാനിയുടെ പ്രാദേശിക ചരിത്രകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ടിവി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റര്‍കാണ് ഈ വർഷത്തെ പുരസ്കാരം നൽകുന്നത്. കെ കെ അസൈനാർ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിക്കും. എംഇഎസ് സംസ്ഥാന ഖജാഞ്ചി ഒ സി സലാഹുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. പൊന്നാനി മഖ്ദൂം എംപി മുത്തുക്കോയ തങ്ങൾ, വി. സെയ്തു മുഹമ്മദ് തങ്ങൾ, എ എം അബ്ദുസമദ്, പ്രൊഫസർ ഇമ്പിച്ചിക്കോയ, ഇ.കെ സിദ്ദീഖ് , നഗരസഭാ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ കുഞ്ഞൻബാവ മാസ്റ്റർ, മുഹമ്മദ് പൊന്നാനി, കെ ബിലാൽ, കെ കെ സാദിഖ്, കെ കെ നൗഷാദ് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *