പൊന്നാനി : പൊന്നാനി എം ഇ എസില്‍ തുടര്‍ച്ചയായി ടോസിലൂടെ പതിനെട്ടാം തവണയും എസ് എഫ് ഐ വിജയം നേടി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പാര്‍ലിമെന്റ് രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. 9 ജനറല്‍ സീറ്റില്‍ 5 സീറ്റ് നേടിയാണ് യൂണിയന്‍ നിലനിര്‍ത്തിയത്. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി, രണ്ട് യുയുസിമാര്‍ എന്നിവരാണ് എസ് എഫ് ഐ, എ ഐ എസ്എ ഫ് സഖ്യത്തിന് ലഭിച്ചത്. വൈസ് ചെയര്‍മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍, ജനറല്‍ ക്യാപ്റ്റന്‍, ഫൈനാന്‍സ് എന്നിവ യു ഡി എസ് എഫ്, ഫെറ്റെർണിറ്റി സഖ്യം നേടി.
ക്ലാസ്സ് ലെവലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 39 സീറ്റ് എസ് എഫ് ഐ ക്കും ഒരെണ്ണം എ ഐ എസ് എഫും നേടി. 34 എണ്ണം യു ഡി എഫും 7 എണ്ണം ഫെറ്റെർണിറ്റിയും നേടി. ജനറല്‍ സീറ്റിലേക്ക് ഫെറ്റെർണിറ്റിയും യു ഡി എസ്എഫും സഖ്യമായാണ് മത്സരിച്ചത് . രാത്രി 9 വരെ വോട്ടെണ്ണല്‍ നീണ്ടു. ചെയര്‍മാനായി കൃഷ്ണലാല്‍ വൈസ് ചെയര്‍മാനായി കെ നസിഹ ജനറല്‍ സെക്രടറിയായി ഹിഷാം സൈനുദ്ധീന്‍ ജോയിന്റ് സെക്രട്ടറിയായി ആയിഷ ഷിഫ യുയുസിമാര്‍ ആയി എ യു ദില്‍ജിത്ത്, പി മുഹമ്മദ് നജീദ് , ഫൈനാന്‍സ് സെക്രട്ടറിയായി സി പി മുഹമ്മദ് നിഹാല്‍ സ്റ്റുഡന്റ് എഡിറ്റര്‍ ആയി ഇര്‍ഫാന നസ്രീം ജനറല്‍ ക്യാപ്റ്റന്‍ ആയി കെ കാശിനാഥ് എന്നിവരെ തിരഞ്ഞെടുത്തു.