പൊന്നാനി : ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ കെ.ജി. മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർഥികളിൽ ജില്ലാ-ഉപജില്ലാതലത്തിൽ പ്രതിഭകളായ വിദ്യാർഥികളെ അനുമോദിച്ചു. കെ.ജി., എൽ.പി. വിഭാഗം ടാലന്റ്‌സ് മീറ്റിന്റെ ഉദ്ഘാടനം നഗരസഭാ വാർഡ് കൗൺസിലർ എ. അബ്ദുസലാം നിർവഹിച്ചു. പ്രഥമാധ്യാപിക പി. ഗീത അധ്യക്ഷയായി. പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദമ്പതിമാരായ സി.വി നജീബ്, കമറുന്നീസ എന്നിവർ മുഖ്യാതിഥികളായി.
യു.പി. വിഭാഗം ടാലന്റ്‌സ് മീറ്റിന്റെ ഉദ്ഘാടനം നഗരസഭാ വാർഡ് കൗൺസിലർ സൈഫുവും ഹൈസ്‌കൂൾ വിഭാഗത്തിന്റെ തവനൂർ കാർഷിക കോളേജിലെ മുൻ പ്രൊഫസറും ഐ.എസ്.എസ്. വർക്കിങ് കമ്മിറ്റി അംഗവുമായ ഡോ. പി.വി. ഹബീബ് റഹ്മാനും നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഫിറോസ് അധ്യക്ഷനായി.