ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ മകൾ ദർശന (20)യാണ് വീടിന്റെ റൂമിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു ദർശന റൂമിൽ തൂങ്ങിയത്.അച്ഛൻ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ആയിരുന്നു മകൾ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടത്.പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്.കുറച്ചു കാലമായി ദർശന അമ്മയുടെ തറവാട്ടിൽ വീട്ടിലാണ് താമസം.ബാംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുകയാണ് ദർശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു.