പൊന്നാനി : മലപ്പുറം ജില്ലാ കനോയിങ്, കയാക്കിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കനോയിങ് കയാക്കിങ് ആൻഡ് റോവിങ് ജില്ലാ ചാമ്പ്യൻഷിപ്പ് നവംബർ 12ന് പൊന്നാനി ബിയ്യം കായലിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സ്വന്തം സ്ഥാപനം മുഖേന അപേക്ഷ നൽകണം.
ഫോൺ: 9567206863.