എടപ്പാൾ : വട്ടംകുളം മണ്ഡലം 18ാം വാർഡ് കോൺഗ്രസ് സമ്മേളനവും മഹാത്മാ ഗാന്ധി കുടുംബ സംഗമവും കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ. അനൂപ് ഉദ്ഘാടനംചെയ്തു.കെ. കുഞ്ഞൻ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറിമാരായ ടി.പി. മുഹമ്മദ്, ഇ.പി. രാജീവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഹാരിസ് മൂതൂർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, സി. രവീന്ദ്രൻ, എൻ.വി. അഷറഫ്, കെ. ഭാസ്‌കരൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എം. മാലതി എന്നിവർ പ്രസംഗിച്ചു. വാർഡിലെ 60 വയസ്സുള്ള നൂറോളംപേരെ ആദരിച്ചു.സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ കലാമണ്ഡലം നയന നാരായണൻ, സംസ്ഥാന സ്കൂൾ ടെന്നീസിൽ ഒന്നാംസ്ഥാനം നേടിയ അഭിരാമി ശ്രീജിത്ത് എന്നിവരെ അനുമോദിച്ചു