എടപ്പാൾ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിനായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ. വിജയൻ അധ്യക്ഷനായി. ജിജി വർഗീസ്, എൻ. ഹരിദാസൻ, അബ്ദുൾ ലത്തീഫ്, കെ.ആർ. ഭാസ്‌കരൻ, എൻ.പി. ഹരിദാസൻ, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഏപ്രിലിൽ നടക്കുന്ന സമ്മേളനത്തിന് ഉപയോഗിക്കാനായി മേഖലയിൽ ഒരേക്കറിൽ നെൽകൃഷിയും ആലങ്കോട് യൂണിറ്റിൽ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്.