Breaking
Fri. Aug 22nd, 2025

ചങ്ങരംകുളം :ദീൻദയാൽ ഉപാധ്യായ രൂപം നൽകിയ ഏകാത്മ മാനവ ദർശനം കമ്മ്യൂണിസത്തിനും ക്യാപ്പിറ്റലിസത്തിനും ബദലായി മാറിയെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദി നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ദീന ദയാൽജിയുടെ ഏകാത്മ മാനവദർശനം വിഭാവനം ചെയ്യുന്നതാണ്,ലോകരാജ്യങ്ങളുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധങ്ങളും രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയായി വളർത്തിയെടുക്കാനുള്ള പ്രവർത്തനവും ഏകാത്മ മാനവദർശനം വിഭാവനം ചെയ്യുന്ന താണെന്നുംപറഞ്ഞു, ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് അനീഷ് മൂക്കുതല അധ്യക്ഷ വഹിച്ചു, പ്രസാദ് പടിഞ്ഞാക്കര, ഉദയൻ കോട്ടയിൽ, രജിതൻ പന്താവൂർ, സുധാകരൻ നന്നം മുക്ക്, സന്തോഷ് ചങ്ങരംകുളം, കേശവൻ പെരുമുക്ക്, എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *