പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ പൊതു പരീക്ഷകള്‍ 03/03/2025 മുതല്‍ 26/03/2025 വരെയും. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകള്‍ 06/03/2025 വരെ 29/03/2025 വരെയും.ഒന്നാം വർഷ ഹയർ സെക്കൻററി പരീക്ഷകളും നടത്താൻ പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും 01/11/2024 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉച്ചക്കുശേഷമാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. എസ് എസ് എല്‍ സി പരീക്ഷകളും സ്കൂള്‍ വാർഷിക പരീക്ഷകളും രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം മുതല്‍ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകള്‍ക്കൊപ്പം നടത്തുന്നതിനാല്‍ ഹയർ സെക്കന്ററി പരീക്ഷകള്‍ നടത്താൻ ആകെ 18 ദിവസങ്ങള്‍ വേണ്ടി വരും.മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും ഉള്ളതിനാല്‍ എസ് എസ് എല്‍ സി പരീക്ഷകളും സ്കൂള്‍ വാർഷിക പരീക്ഷകള്‍ എഴുതുന്ന 9-ാം ക്ലാസ് വരെയുള്ള ചെറിയ കട്ടികള്‍ക്കും പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനാലാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്.

ഉച്ചക്ക് 1.30 ന് പരീക്ഷ ആരംഭിച്ച്‌ 4.15 ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയർ സെക്കന്ററി പരീക്ഷകള്‍ 2 മണിക്കാരംഭിച്ച്‌ 4.45 ന് അവസാനിക്കുന്നതാണ്.പൊതു പരീക്ഷകള്‍ മാർച്ച്‌ മാസത്തില്‍ നടത്തുന്നതിനാല്‍ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലോട്ട് മാറ്റുന്നത് മാർച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യം സംജാതമാകുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാൻ നിർവ്വാഹമില്ല എന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി അറിയിച്ചു.

ഹയർ സെക്കന്ററി പരീക്ഷ നടത്തുന്നത് 26000 ത്തോളം അധ്യാപകരെയും നാലര ലക്ഷത്തോളം വിദ്യാർത്ഥികളെയുമാണ് ബാധിക്കുന്നതെങ്കില്‍ എസ് എസ് എല്‍ സി, സ്കൂള്‍ പരീക്ഷകള്‍ നടത്തുന്നതിന് മുപ്പത്തിയാറ് ലക്ഷത്തോളം വിദ്യാർത്ഥികളെയും ഒന്നരലക്ഷത്തോളം അധ്യാപകരെയുമാണ് ബാധിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *