പൊന്നാനി : സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടം ഉടൻ യഥാർഥ്യമാക്കണമെന്നും സിവിൽ സ്റ്റേഷൻ ഭിന്നശേഷിസൗഹൃദമാക്കണമെന്നും കേരള എൻ.ജി.ഒ. യൂണിയൻ പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി. ശോഭ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി. ജമാലുദ്ദീൻ അധ്യക്ഷനായി.പുതിയ ഭാരവാഹികളായി ടി. ജമാലുദ്ദീൻ (പ്രസിഡന്റ്), പി.ടി. ശശികുമാർ, എം. രാജീവ് (വൈസ് പ്രസിഡന്റുമാർ), സി.പി. അജേഷ് (സെക്രട്ടറി), ടി. മുരളി, എസ്. രാജി (ജോ. സെക്രട്ടറിമാർ), എം.വി. സുമി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.