കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിൽ ചക്രക്കസേര ഇല്ലാത്തതുമൂലം നടക്കാൻ ബുദ്ധിമുട്ടിയവർക്ക് ഇനി ആശ്വസിക്കാം. തലശ്ശേരി സ്വദേശിയായ പ്രവാസി ചൊവ്വാഴ്ച ഒരു ചക്രക്കസേര സ്റ്റേഷനിലേക്ക് സംഭാവനയായി നൽകി.അടുത്തിടെ ഇദ്ദേഹം തന്റെ വയസ്സായ മാതാവിനെയും കൂട്ടി ഗുരുവായൂർ ക്ഷേത്രദർശനത്തിനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിൽ ചക്രക്കസേര ഇല്ലാതിരുന്നതിനാൽ മാതാവിനെ സ്റ്റേഷനു പുറത്തെത്തിക്കാൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടി. മറ്റാർക്കും ഇൗ ബുദ്ധിമുട്ടുണ്ടാകരുതെന്ന ചിന്തയാണ് ചക്രക്കസേര സ്റ്റേഷനിലേക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചത്. .ചൊവ്വാഴ്ച യൂണിയൻ ഭാരവാഹി ഭാസ്കരൻ ഇറക്കിങ്ങൽ സ്റ്റേഷൻ സൂപ്രണ്ട് എ.എം. ബിജിനിക്ക് ചക്രക്കസേര കൈമാറി. രാജേഷ്, എച്ച്.ഐ. അഞ്ജന, സ്റ്റേഷൻ മാസ്റ്റർ കരിഷ്മ, രാമനാഥൻ, കേശവൻ, ഹംസ, ആനന്ദൻ മൂർക്കത്ത്, പോർട്ടർ ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.