ചങ്ങരംകുളം : ഉദിനുപറമ്പിൽ മദ്യ, മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൻ മദ്യ, ലഹരി വിരുദ്ധ പൗരസമിതി രൂപവത്കരിച്ചു.ഉദിനുപറമ്പ്, ഞാറക്കുന്ന്, കൊഴിക്കര പ്രദേശവാസികൾ പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഉദിനുപറമ്പ്‌ മദ്രസയിൽ ചേർന്ന പ്രതിഷേധ പൊതുയോഗത്തിലാണ് സമിതി രൂപവത്കരിച്ചത്.

പൊതുയോഗം മുജീബ്‌ കോക്കൂർ ഉദ്ഘാടനം ചെയ്തു.വാർഡ്‌ അംഗം പി. ശശി അധ്യക്ഷനായി. പൊതുപ്രവർത്തകനും മദ്യ, ലഹരി വിരുദ്ധ പ്രവർത്തകനുമായ ആലങ്കോട് സുബൈറിനെയും ചില നാട്ടുകാരെയും കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചതിനെതിരേ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ വൻ പ്രതിഷേധ റാലി നടത്തിയിരുന്നു.

കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും മേഖലയിൽ മദ്യ, മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ടി. രാംദാസ്‌, ശിവൻ കൊഴിക്കര, കെ. അനസ്‌ ചങ്ങരംകുളം, സൂരജ്‌ മാസ്റ്റർ, കെ. അബ്ദു, എം.കെ. ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. അബ്ദു (ചെയ.), എം.കെ. സുധി (വൈസ്‌ ചെയ.), എം.കെ. ഹംസ (ജന. കൺ.), സൂരജ്‌ (ജോ. കൺ.), പി.വി. ഷറഫുദ്ദീൻ (ട്രഷ.), ടി. രാംദാസ്‌, പി. ശശി, ശിവൻ കൊഴിക്കര, മൊയ്തു കൊളാടിക്കൽ (രക്ഷാധികാരികൾ).

Related Post

Leave a Reply

Your email address will not be published. Required fields are marked *