പൊന്നാനി : കാലിക്കറ്റ് സർവകലാശാലാ നാഷണൽ സർവീസ് സ്‌കീം അവാർഡുകളിൽ എം.ഇ.എസ്. പൊന്നാനി കോളേജിന് നേട്ടം. രണ്ടു യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും മൂന്ന് വൊളന്റിയർമാർക്കും മികച്ച സേവനത്തിനുള്ള അവാർഡ് ലഭിച്ചു.കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൻ.എസ്.എസിന് ഇങ്ങനെയൊരു നേട്ടം. മികച്ച യൂണിറ്റുകൾക്കുള്ള അവാർഡ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകളായ യൂണിറ്റ് നമ്പർ 28-നും 67-നുമാണ്. മികച്ച പ്രോഗ്രാം ഓഫീസർമാരായി ഡോ. സി.പി. റജുൽ ഷാനിസ്, ഡോ. ആശ നീണ്ടൂർ എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച വൊളന്റിയർമാരായി സി.പി. മുഹമ്മദ് നിഹാൽ, എ. നസീം ഷാക്കിർ, നിദ സൈനബ് എന്നിവരെയും തിരഞ്ഞെടുത്തു. സി.പി. മുഹമ്മദ് നിഹാൽ മികച്ച എൻ.എസ്.എസ്. വൊളന്റിയർക്കുള്ള സംസ്ഥാനതല അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി. പൊന്നാനി തീരദേശത്തെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എം.ഇ.എസ്. പൊന്നാനി കോളേജിന് പുരസ്‌കാരങ്ങൾ ലഭിച്ചത്. പാലിയേറ്റീവ് സംഘടനകളുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ കാമ്പയിനുകൾ, രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *