തിരുനാവായ : വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായി ദേവസ്വം ഏർപ്പെടുത്തിയ വൈരങ്കോട് ഭഗവതി പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മിക്ക്. ഗായത്രിവീണയെന്ന സംഗീതോപകരണത്തിലൂടെയും സിനിമാ പിന്നണിഗായികയായും മലയാളികൾക്ക് ഏറെ പരിചിതയാണ് വിജയലക്ഷ്മി. തിങ്കളാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി വി. അബ്ദുറഹ്‌മാൻ സമ്മാനിക്കും.കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. തിരുവനന്തപുരം ശ്രീനന്ദനയുടെ നാടകം ‘യാനം’ അരങ്ങിലെത്തും.