താനൂർ : കേരള ആരോഗ്യ സർവകലാശാലയിൽനിന്ന് ഫിസിയോതെറാപ്പി ബിരുദത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ആയിഷ സൽസയെ താനൂർ മണ്ഡലം വനിതാ ലീഗ് നേതാക്കൾ പൂതേരി വീട്ടിലെത്തി അനുമോദിച്ചു. പ്രസിഡൻറ് നസ്‌ല ബഷീർ, ജനറൽ സെക്രട്ടറി കെ. സൽമത്ത്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേനത്ത്, സക്കീന കുന്നത്ത്, മുനീറ മാടമ്പാട്ട് എന്നിവർ പങ്കെടുത്തു.