എടപ്പാൾ : പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. അഡ്വ. ഗായത്രി അധ്യക്ഷയായി. അരുൺ നാരായണൻ, ഇ.കെ. ദിലീഷ്, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, വട്ടംകുളം പ്രസിഡന്റ് എം.എ. നജീബ്, പി.വി. സജികുമാർ എന്നിവർ പ്രസംഗിച്ചു. വികസനഫണ്ട് ഇനത്തിൽ 3.87 കോടി രൂപയുടെയും ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഇനത്തിൽ 79.2 ലക്ഷം രൂപയുടെയും മെയിൻറനൻസ് ഫണ്ട് ഇനത്തിൽ 1.77 കോടി രൂപയുടെയും പദ്ധതികളാണ് ബ്ലോക്ക്പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.