ചങ്ങരംകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് സാംസ്‌കാരികസമിതിയുടെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്‌മരണം നടത്തി.സഹിത്യകാരൻ ഡോ. വി. മോഹനകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.എസ്.എസ്.പി.യു. വൈസ് പ്രസിഡന്റ് നാരായണി വാരസ്യാർ അധ്യക്ഷയായി. യുവഗായകൻ എൻ. സതീശൻ, വി.വി. ഭരതൻ, പി.എൻ. കൃഷ്ണമൂർത്തി, സാംസ്‌കാരികസമിതി കൺവീനർ വത്സല, കെ. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.