തവനൂർ : ക്ഷയരോഗമുക്ത ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി വിദ്യാർഥികൾ ബോധവത്കരണ ഫ്ളാഷ് മോബും സന്ദേശറാലിയും സംഘടിപ്പിച്ചു. നൂറുദിന ക്ഷയരോഗ ബോധവത്കരണത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം എം.ഇ.എസ്. കാംപസ് സ്‌കൂളിലെ വിദ്യാർഥികൾ പരിപാടികൾ സംഘടിപ്പിച്ചത്.ക്ഷയരോഗ ബോധവത്കരണ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. എ. ജൂൽന വിഷയാവതരണം നടത്തി.
സ്‌കൂൾ മാനേജർ പി.വി. അലി, പ്രിൻസിപ്പൽ സുനിത നായർ, സി.പി. ഷെഹന, എം. ആമിനകുട്ടി, കെ.എ. രഘു, പി.കെ. ജീജ, രാജേഷ് പ്രശാന്തിയിൽ, ബെറ്റ്‌സി ഗോപാൽ, കെ.പി. പ്രശാന്ത്, എം. രശ്മി എന്നിവർ പ്രസംഗിച്ചു. സന്ദേശറാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഫ്ളാഗ് ഓഫ് ചെയ്തു. തവനൂർ ഗ്രാമപ്പഞ്ചായത്തിന്റെയും കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെയും കുറ്റിപ്പുറം എം.ഇ.എസ്. കാംപസ് സ്‌കൂളിന്റെയും പൊന്നാനി ടി.ബി. യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
വിദ്യാർഥികളായ ഷഹീൻ അലി അഹമ്മദ്, ദേവദത്ത് എസ്. കൃഷ്ണ, പി. ദേവിക, ഡി.ആർ. കേദാർ മാധവ്, പി.എം. ഫാത്തിമ ഹയ എന്നിവർ ഫ്ളാഷ് മോബിന് നേതൃത്വം നൽകി.