തിരൂർ : ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച തൃപ്രങ്ങോട് പഞ്ചായത്തിലെ റോഡുകൾ നവീകരിച്ച് ഉടൻ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിനു മുൻപിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരം മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് സുഭാഷ് പയനാട്ട് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ചെമ്മല അഷ്റഫ് അധ്യക്ഷതവഹിച്ചു. കെ.പി. രാധാകൃഷ്ണൻ, എ.വി. മനോജ്, വൈശാഖ് തൃപ്രങ്ങോട്, ഹംസ ആലിങ്ങൽ, മുനീർ പെരുന്തല്ലൂർ എന്നിവർ സംസാരിച്ചു.