താനൂർ : കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരേ 25-ന് നടക്കുന്ന ജില്ലാ ജി.എസ്.ടി. ഓഫീസ് ഉപരോധസമരത്തിന്റെ പ്രചാരണാർഥമുള്ള സി.പി.എം. താനൂർ ഏരിയാകമ്മിറ്റിയുടെ കാൽനടജാഥ തുടങ്ങി.ചെറിയമുണ്ടത്തെ മുതിർന്ന പാർട്ടി അംഗം ചേലാട്ട് അറമുഖൻ ജാഥാക്യാപ്റ്റൻ ഇ. ജയന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. തലക്കടത്തൂരിൽ നടന്ന പൊതുയോഗം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനംചെയ്തു.
ചെറിയമുണ്ടം ലോക്കൽ സെക്രട്ടറി സി. അബ്ദുൽസലാം അധ്യക്ഷനായി.ജാഥാക്യാപ്റ്റൻ ഇ. ജയൻ, മാനേജർ സമദ് താനാളൂർ, ഏരിയാകമ്മിറ്റി അംഗങ്ങളായ കെ.ടി. ശശി, എം. അനിൽകുമാർ, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബുധനാഴ്ച രാവിലെ ഒൻപതിന് ഇരിങ്ങാവൂരിൽനിന്ന് ജാഥ പര്യടനം ആരംഭിക്കും. താനാളൂരിൽ സമാപിക്കും. പൊതുയോഗം സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും.