തവനൂർ : മലപ്പുറം ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ബാല സൗഹൃദ ഭവനം പദ്ധതിയായ ‘കുട്ടിപ്പുര’യുടെ ഗൃഹസന്ദർശന വിവരശേഖരണം തുടങ്ങി. പരിശീലനം ലഭിച്ച 300 വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കുടുംബശ്രീ അംഗങ്ങളും അങ്കണവാടി പ്രവർത്തകരും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും കൂടെയുണ്ട്.

ഓരോ വീട്ടിലെയും കുട്ടികളുടെ സുരക്ഷാ പ്രശ്‌നങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ, മൊബൈൽ അഡിക്‌ഷൻ, ലഹരി ഉപയോഗം, മാനസിക സംഘർഷം, വിദ്യാഭ്യാസം തടസ്സപ്പെട്ട കുട്ടികൾ തുടങ്ങി ഇരുപത്തിയഞ്ചോളം വിവരങ്ങളാണ് ശേഖരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓരോ വാർഡിലും ബാല സൗഹൃദ ഗ്രാമസഭകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

വിവരശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷനായി. ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. എ. സുരേഷ് മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.കെ. പ്രേമലത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.പി. വിമൽ, പഞ്ചായത്തംഗം കെ.കെ. പ്രജി, സി.ഡി.എസ്. പ്രസിഡന്റ് പി. പ്രീത, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. ജാബിർ, അഡ്വ. രാജേഷ് പുതുക്കാട്, സി. ഹേമലത എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *