തിരൂർ : ജലനിധി കുടിവെള്ളപദ്ധതിക്ക് പൈപ്പിടാൻ വെട്ടിയ കുഴി ശാസ്ത്രീയമായി മൂടാത്തത് കാരണം ബൈക്ക് തെന്നിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മംഗലത്ത് ഫ്ലോർമില്ല് നടത്തിപ്പുകാരനായ ഈസ്റ്റ് അരിക്കാഞ്ചിറ സ്വദേശി തച്ചപ്പറമ്പിൽ രാജൻ (53) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടം പരിയാപുരം ജങ്ഷനിൽ ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം. തലയ്ക്കും വയറിനുമാണ് പരിക്ക്. അപകടത്തിൽപ്പെട്ടയുടനെ രാജനെ സമീപത്തെ കടയിൽ ജോലിചെയ്യുന്നവരാണ് ആസ്പത്രിയിലെത്തിച്ചത്.