പൊന്നാനി : മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പൊന്നാനിയിൽ നടന്ന വേദവെളിച്ചം മാനവികതാ സംഗമം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.
പി.വി. അബ്ദുൽ ലത്തീഫ് കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജനുവരിയിൽ കരിപ്പൂരിലാണ് മുജാഹിദ് സംസ്ഥാന സമ്മേളനം. ഡോ. ഇസ്മായിൽ കരിയാട്, കെ.വി. നദീർ, ഡോ. ഹിലാൽ അയിരൂർ, സി.വി. അബ്ദുള്ളക്കുട്ടി, എം.എം. അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.