തിരുനാവായ : വൈരങ്കോട് തട്ടകത്തിൽ ദേശപ്പെരുമ വിളിച്ചോതി ഇണപ്പൊയ്ക്കാളകളെ അണിനിരത്തി. ഞായറാഴ്ച മരം മുറി ചടങ്ങോടെ തുടങ്ങിയ തീയാട്ടുത്സവത്തിന് സമാപനം. വിവിധ ദേശങ്ങളിൽനിന്നുള്ള ഇണപ്പൊയ്‌ക്കാളകൾ വൈരങ്കോട് ദേവീസന്നിധിയിൽ അണിനിരന്നു. മിക്ക ദേശക്കാരും വൻ കാളകളുമായാണ് തട്ടകത്തിലെത്തിയത്. മരംമുറിയോടെ തുടങ്ങിയ ഉത്സവത്തിൽ ചൊവ്വാഴ്ചയായിരുന്നു ചെറിയ തീയാട്ട്.വെള്ളിയാഴ്ച വിവിധ ദേശങ്ങളിൽനിന്നുള്ള 75 ഇണപ്പൊയ്‌ക്കാളകളാണ് ദേവീസന്നിധിയിലെത്തിയത്.

നാടൻകലാരൂപങ്ങളും ആകർഷണീയമായി. ഓരോ ദേശവരവിലും വിവിധ കലാരൂപങ്ങളും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും അണിനിരന്നു. വൻ ജനാവലിയാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈരങ്കോട്ടെത്തിയത്.ആതവനാട്, തിരുനാവായ, പുത്തനത്താണി ഭാഗങ്ങളിൽനിന്നുള്ള വരവുകൾ സംഗമിക്കുന്ന പട്ടർനടക്കാവ് അങ്ങാടിയിലും ബാവപ്പടി, ചന്ദനക്കാവ്, കാട്ടിലങ്ങാടി ഭാഗങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് വരവുകൾ കാണാനെത്തിയത്.

ഉച്ചമുതൽ പ്രദേശങ്ങളിൽ ആളുകൾ തമ്പടിച്ചിരുന്നു. പോലീസ്, ട്രോമാകെയർ വൊളന്റിയർമാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി. ഓരോ ദേശവരവിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു.വലിയ തീയാട്ടിനുമാത്രം തുറക്കുന്ന കിഴക്കേനട തുറക്കൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു. പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു.

കൽപ്പുഴ തന്ത്രിമാരുടെ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. നാടൻ വിഭവങ്ങളുടെ വിപണി കൂടിയായി മാറി വൈരങ്കോട്. ശനിയാഴ്ച പുലർച്ചെ എഴുന്നള്ളിപ്പ് ആയിരംതിരി ഉഴിച്ചിൽ ചവിട്ടുകളി, കനലാട്ടം എന്നിവയും ഉത്സവത്തിന്റെ സമാപനമായി അരിയളവും നടക്കും.വൈരങ്കോട്വലിയ തീയാട്ട് സമാപിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *