തിരൂർ : ലോകോത്തര ഭാഷയായ അറബിഭാഷയുടെ പഠനം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു.അതിനായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എ.ടി.എഫ്. 67-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എ.ടി.എഫ്. സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ പ്രഥമ പ്രതിഭാ പുരസ്‌കാരം മുൻ സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂരിന് കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷതവഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കെ.എൻ.എം. മർക്കസുദ്ദവ സംസ്ഥാന സെക്രട്ടറി ടി.എം. മനാഫ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രതിനിധി ഡോ. ഷാനവാസ് പറവണ്ണ, കെ.എ.ടി.എഫ്. സംസ്ഥാന സെക്രട്ടറി ടി.സി. അബ്ദുൽ ലത്തീഫ്, സംസ്ഥാന ജനറൽസെക്രട്ടറി എം.എ. ലത്തീഫ്, സംസ്ഥാനസമിതി അംഗം സി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.