തിരൂർ : തുഞ്ചൻപറമ്പിനു സമീപം പൂങ്ങോട്ടുകുളം-പച്ചാട്ടിരി റോഡിൽ അപകടക്കുഴി. ഈ കുഴിയിൽ വാഹനങ്ങൾ വീണ് നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.പറവണ്ണ സ്വദേശി ലുബ്ന(45) യുടെ സ്കൂട്ടർ കുഴിയിൽ വീണ് മറിഞ്ഞ് െെകയിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു. പച്ചാട്ടിരി സ്വദേശി ഇ. ഹഫ്സത്തും മകളും സ്കൂട്ടറിൽ സഞ്ചരിക്കവേ ഇതേ കുഴിയിൽ വെള്ളം നിറഞ്ഞത് കാരണം കുഴി കാണാതെ സ്കൂട്ടർ കുഴിയിൽ വീണ് പരിക്കേറ്റു. ഹഫ്സത്തിനും (52) മകൾ ഹിഷ്മയ്ക്കും (17) കാൽമുട്ടിനാണ് പരിക്ക്.നിരവധി യാത്രക്കാർക്ക് ഈ കുഴിയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. തിരൂർ താഴെപ്പാലത്ത് പുതുതായി നിർമ്മിച്ച പാലത്തിന്റെ അനുബന്ധ റോഡിലെ കുഴികളിൽ നിരവധി ബൈക്ക് യാത്രക്കാർ വീഴുന്നുണ്ട്.പൊതുമരാമത്ത് വകുപ്പ് റോഡിൽ ഓട്ടയടയ്ക്കൽയജ്ഞം നടത്തിയെങ്കിലും കുഴികൾ പലതും പഴയതുപോലെ ത്തന്നെയുണ്ട്.