തവനൂർ : ജേസീസ് സോൺ 23 പെഡൽസ് ഓഫ് ഫ്രീഡം പരിപാടിയുടെ ഭാഗമായി ജേസീസ് തവനൂർ, മുഹമ്മദ് ഇഷാൻ എന്ന വിദ്യാർഥിക്ക് സൈക്കിൾ സമ്മാനിച്ചു. അബ്ദുറഹ്‌മാൻ ആറുകണ്ടത്തിൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സുനില രഞ്ജിത് അധ്യക്ഷയായി. സുഹൈമ, റിയാസ്, ജെസി ധനീഷ്, ജയപ്രകാശ്, അമീർ, പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.