തിരുനാവായ : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.കിഴിശ്ശേരി മുണ്ടക്കൽ ശ്രീധരൻ കോമരത്തിന്റെയും തിരുവാലി ശരത് കോമരത്തിന്റെയും കാർമികത്വത്തിൽ നടന്ന പാലുംവെള്ളരി ചടങ്ങിന് സമാപനമായാണ് ഉത്സവം.ഉത്സവ ഭാഗമായി തൃപ്രങ്ങോട് വിശ്വനാഥ മാരാരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. പൂതനും തിറയോടുംകൂടിയ വരവ്, ഇണപ്പൊയ്‌ക്കാളകളും വിവിധ കലാരൂപങ്ങളോടുംകൂടിയ വിവിധ ദേശവരവുകൾ കാഴ്ചയേകി.ശനിയാഴ്ച പുലർച്ചെ താലപ്പൊലി എഴുന്നള്ളിപ്പ്, മഞ്ഞപ്പൊടിയാട്ടം എന്നിവ നടക്കും. പൂജകൾക്ക് ചേർക്കാട്ട് വ്യാസഭട്ട് കാർമികത്വം വഹിച്ചു.