പൊന്നാനി: മിസ്റ്റർ കേരളയായി പൊന്നാനി സ്വദേശി അബ്ദുൽ അഹദിനെ തിരഞ്ഞെടുത്തു. ആലുവയിൽ വച്ച് നടന്ന സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി അബ്ദുൾ അഹദിനെ തിരഞ്ഞെടുത്തു. പൊന്നാനി ചാണ സ്വദേശിയാണ്. ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ നിലവിലെ മിസ്റ്റർ മലപ്പുറം ആണ്. പൊന്നാനി ബോഡി ടെക് ജിംനേഷ്യത്തിലെ പരിശീലകനാണ്.