ചങ്ങരംകുളം : പന്താവൂർ സ്വദേശിയും പ്രവാസിയുമായ പി. മണികണ്ഠന്റെ എസ്കേപ് ടവർ എന്ന നോവൽ സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു. സാംസ്കാരികപ്രവർത്തകൻ പി.എസ്. മനോഹരൻ ഉദ്ഘാടനംചെയ്തു. കവി കെ.വി. ശശീന്ദ്രൻ അധ്യക്ഷനായി. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി, പി.ബി. ഷീല എന്നിവർ നോവലിസ്റ്റുമായി സംവദിച്ചു. എം.വി. രവീന്ദ്രൻ, ഇ. ശാലിനി വിജയൻ, വാക്കേത്ത് ചിത്രാനന്ദൻ, എൻ. സതീശൻ, നാസർ, സി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.