കുറ്റിപ്പുറം : ചെല്ലൂരിനടുത്ത മമ്പാറയിലെ തരിശായിക്കിടന്നിരുന്ന അര ഏക്കർ സ്ഥലത്തൊരുക്കിയ തണ്ണിമത്തൻ വിളവെടുത്തു. തിരുനാവായ കളത്തിൽ ജലീലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്.യെല്ലോ ആരോഹി, ടെൻഡർ സ്വീറ്റ്, ഓറഞ്ച്, ഇറാനി എന്നീ നാലുതരത്തിലുള്ളവയാണ് കൃഷി ചെയ്തത്. കുറഞ്ഞ അളവിൽ വെള്ളവും വളവുംനൽകുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയിലായിരുന്നു കൃഷി.
വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം സാബാ കരീം, കൃഷി ഓഫീസർ രുഗ്മ, കൃഷി അസി. സുധീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്ലിങ്ങൽ മൊയ്തീൻകുട്ടി, പിലാത്തേത്ത് കുഞ്ഞാവു ഹാജി, ടി.കെ. ബഷീർ, സക്കീർ തുടങ്ങിയവർ പങ്കെടുത്തു. ബ്ളോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഒരേക്കർ സ്ഥലത്തുകൂടി തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജലീൽ.