ചങ്ങരംകുളം : ഭൂനികുതി അൻപതുശതമാനത്തിലധികം വർധിപ്പിച്ച നടപടിക്കും പൊള്ളയായ ബജറ്റ് നിർദേശങ്ങൾക്കും എതിരേ ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധ സായാഹ്നധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷനായി. പി.ടി. അബ്ദുൽഖാദർ, ഹുറൈർ കൊടക്കാട്ട്, പി.കെ. അബ്ദുള്ളക്കുട്ടി, കുഞ്ഞു കോക്കൂർ, അംബികകുമാരി, സുജിത സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.