തിരൂർ : ലഹരിവിമുക്ത കലാലയങ്ങൾക്കായി അണിചേരുക എന്ന പേരിൽ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാമ്പയിൻ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മലയാള സർവകലാശാല കാംപസിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി ശിഹാബ് അധ്യക്ഷനായി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ.എം. ഭരതൻ, എഴുത്തച്ഛൻ പഠന സ്‌കൂൾ ഡയറക്ടർ പ്രൊഫ. കെ.എം. അനിൽ, എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി. ശ്യാംജിത്ത്, അഡ്വ. ദിൽഷാദ് കബീർ, ജില്ലാ സെക്രട്ടറി എൻ. ആദിൽ, കെ.പി. കൃഷ്ണ എന്നിവർ സംസാരിച്ചു.
താനൂർ ഗവ. കോളേജിൽ ഡിവൈ.എസ്.പി. പ്രമോദ്, മഞ്ചേരി എൻ.എസ്.എസ്. കോളേജിൽ ഡോ. നന്ദഗോപൻ, കാലിക്കറ്റ് സർവകലാശാല കാംപസിൽ എക്‌സൈസ് ഇൻസ്പെക്ടർ കെ.ടി. സനൂജ്, തവനൂർ ഗവ. കോളേജിൽ എക്‌സൈസ് ഓഫീസർ പ്രമോദ്, പെരിന്തൽമണ്ണ പോളിടെക്‌നിക് കോളേജിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ കെ. രാമകൃഷ്ണൻ, മലപ്പുറം ഗവ. വനിതാ കോളേജിൽ വൈസ് പ്രിൻസിപ്പൽ കെ.കെ. റഹീന എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ കാമ്പയിനിൽ വിദ്യാർഥികൾ ലഹരിമുക്ത ശൃംഖലയൊരുക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.