വെളിയങ്കോട് : വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , ” നീരുറവ് ” നീർത്തടാധിഷ്ഠിത പ്രവർത്തിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു . കഴിഞ്ഞ വർഷത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നല്കി കൊണ്ട് മികച്ച രീതിയിലുള്ള പ്രവർത്തനം നടത്താൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നു ” നീരുറവ് ” പദ്ധതി പ്രാവർത്തികമാവുന്നതോടെ തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുമെന്ന് പ്രസിഡൻ്റ് പറഞ്ഞു .
വാർഡ് ‘ 9 – ൽ ചേരിക്കല്ല് പ്രദേശത്ത് വെച്ച് നടന്ന ചടങ്ങിൽ സാമൂഹ്യ ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി രമീസ് അധ്യക്ഷത വഹിച്ചു . അക്രഡിക്റ്റ് എഞ്ചിനീയർ പ്രഷീന സ്വാഗതവും, ഓവർസിയർ സലാം വെളിയങ്കോട് നന്ദിയും പറഞ്ഞു . തൊഴിലുറപ്പ് തൊഴിലാളികൾ പരിപാടിയിൽ സംബന്ധിച്ചു.