എരമംഗലം : വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി മാലിന്യ മുക്ത ക്യാമ്പയിൻ സെക്രട്ടറിയേറ്റും കുട്ടികളുടെ ഹരിത സഭ സ്വാഗത സംഘ രൂപീകരണ യോഗവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. നവംബർ 14 ന് താഴത്തേൽപ്പടി സി.എം. എം. യു . പി സ്കൂളിൽ വെച്ച് കുട്ടികളുടെ ഹരിത സഭ ചേരുന്നതിന്നും, പഴഞ്ഞി എം.ടി. എം . കോളേജ് എൻ. എസ്.എസ് എസ് . വിദ്യാർത്ഥികളുടെ സഹകരണത്തോടെ “സ്നേഹാരാമം” നിർമ്മിക്കുന്നതിനും തീരുമാനിച്ചു.

എല്ലാ സി. സി. എസ് . അയൽ ക്കൂട്ടങ്ങളുടെയും, സ്കൂൾ മദ്രസ്സ അധ്യാപകരുടെയും, വ്യാപാരികളുടെയും പ്രത്യേക യോഗം ചേർന്ന് മാലിന്യമുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കില ബ്ലോക്ക് കോ- ഓർഡിനേറ്റർ എം. പ്രകാശൻ വിഷയാവതരണം നടത്തി.

ആർ. ജി. എസ്. എ. കോ – ഓർഡിനേറ്റർ ആതിര പി കുട്ടികളുടെ ഹരിത സഭ സംഘാടനം വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര, റംസി റമീസ് , പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എം അനന്തകൃഷ്ണൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ. കെ. ബീരാൻക്കുട്ടി, സുനിൽ കാരാട്ടേൽ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷമീർ ഇടിയാട്ടേൽ , സുരേഷ് പാട്ടത്തിൽ, രാമകൃഷ്ണൻപുഴക്കര, ഇ.കെ. മൊയ്തുണ്ണി എൻ. എസ്. എസ്. കോ- ഓർഡിനേറ്റർ ഫൈസൽ ബാവ കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പ ഹരിത കർമ്മ സേന കോ- ഓർഡിനേറ്റർ എ.ടി. ഫാത്തിമ , സെക്രട്ടറി ജയഭാരതി, തുടങ്ങിയവർ സംസാരിച്ചു.

നിർവ്വഹണ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പ്രധാനധ്യാപകർ കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു .

Related Post

Leave a Reply

Your email address will not be published. Required fields are marked *