കുറ്റിപ്പുറം : കുറ്റിപ്പുറത്ത് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. 38 ലക്ഷം രൂപയ്ക്ക് കുമ്പിടിയിലെ എ.കെ. ഇലക്‌ട്രിക്കൽസ് ആൻഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപ്പണികൾ കരാറെടുത്തിരിക്കുന്നത്. 2021-ൽ ആണ് ഏറ്റവുമൊടുവിൽ പഞ്ചായത്തിലെ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തിയത്.
ഹൈമാസ്റ്റ് ലൈറ്റ്, മിനിമാസ്റ്റ് ലൈറ്റ്, മറ്റു തെരുവുവിളക്കുകൾ എന്നിവയുടെ അടുത്ത മൂന്നുവർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വംകൂടി കരാർ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച നഗരത്തിലെ നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവമായതിനാൽ ബസ്‌സ്റ്റാൻഡിലെയും തിരൂർ റോഡ് ജങ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ചതന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.