താനൂർ : മൂലക്കൽ മഠത്തിൽ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ കലങ്കരി മഹോത്സവം നടന്നു.ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപ്പൂജ, പ്രസാദ ഊട്ട് കലശം പുറപ്പാട്, ദീപാരാധന, കലശം എഴുന്നള്ളത്ത്, കൊടിവരവ്, അത്താഴപൂജ എന്നിവയും ഒഴൂർ കെ.പി. വേലായുധനും സംഘവും അവതരിപ്പിച്ച തായമ്പകയുമുണ്ടായി.വെളുപ്പിന് അരിത്താലപ്പൊലി, കലങ്കരി, മുത്തനും മുത്തിക്കും കൊടുക്കൽ, കരിങ്കുട്ടിയാട്ട്, ഗുരുതിതർപ്പണം എന്നീ ചടങ്ങുകളും നടന്നു.