പൊന്നാനി : നഗരസഭയിലെ വണ്ടി പേട്ട വാർഡിൽ പഴകി അപകടാവസ്ഥയിലായ ഇയ്യാപ്പ പീടിക റോഡ് കലുങ്ക് പുതുക്കി പണിത് നാടിന് സമർപ്പിച്ചു. രണ്ടുലക്ഷം രൂപ അടങ്കലിലാണ് പ്രവൃത്തി നടപ്പാക്കിയത്. നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘടനംചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഒ.ഒ. ഷംസു അധ്യക്ഷത വഹിച്ചു.ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, ഷീന സുരേശൻ, രജീഷ് ഊപ്പാല, അബദുൾലത്തീഫ്, നിഷാദ്, ബീവി, സി.എ. അക്ബർ എന്നിവർ പ്രസംഗിച്ചു.