തിരുനാവായ : നാവാമുകുന്ദക്ഷേത്രത്തിൽ ഏകാദശി ഉത്സവം വിവിധ പരിപാടികളോടെ നടന്നു. വിശേഷാൽപൂജകൾ, ചുരക്കോട് ഉണ്ണിക്കൃഷ്ണന്റെ ഭക്തിപ്രഭാഷണം, കലാമണ്ഡലം ആര്യ രതീഷും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ശ്രീഭൂതബലി, കാഴ്ചശീവേലി, ചുറ്റുവിളക്ക് തെളിക്കൽ, വിളക്ക് എഴുന്നള്ളത്ത് എന്നിവയുണ്ടായി.ഒട്ടേറെ ഭക്തരാണ് ഏകാദശിവ്രതമെടുത്ത് ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്.കൽപ്പുഴ തന്ത്രിമാർ പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ ഭക്ഷണസൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. തിരുനാവായ ഏകാദശി ഉത്സവ ഭാഗമായി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിച്ചപ്പോൾ