തിരുനാവായ : ഓടുന്ന ബസിന്റെ പിറകിൽനിന്ന് പുക ഉയർന്നതുകണ്ട യാത്രക്കാർ പരിഭ്രാന്തരായി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തിരൂരിൽനിന്ന് കുറ്റിപ്പുറത്തേക്കു പോകുന്ന ചങ്ങായീസ് ബസിൽനിന്നാണ് തിരുനാവായ കടവിനു സമീപം പുക ഉയർന്നത്. ഇതുകണ്ട ബസ് ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാർ വേഗത്തിൽ ഇറങ്ങുകയുമായിരുന്നു. ബസ് നിന്നതോടെ പുക ശമിക്കുകയുംചെയ്തു. പുക ഉയരാനുണ്ടായ കാരണം വ്യക്തമല്ല.