പൊന്നാനി : എംഐ ട്രെയിനിങ് കോളേജിൽ അന്തർദേശീയ വിദ്യാഭ്യാസ മേള ‘എജ്യുസിയർ 2കെ25’ ജൂണിൽ നടക്കും.മേളയുടെ ലോഗോ പ്രകാശനം മന്ത്രി ഡോ. ആർ. ബിന്ദു പൊന്നാനി ഐസിഎസ്ആറിൽ നിർവഹിച്ചു.വിവിധ വിഷയങ്ങളിൽ അന്തർദേശീയ വിദ്യാഭ്യാസ സെമിനാർ, ടീച്ചിങ് മത്സരം, പഠനോപകരണങ്ങളുടെ നിർമാണ മത്സരവും പ്രദർശനവും ചർച്ചകൾ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. നസീറലി അറിയിച്ചു.
പി. നന്ദകുമാർ എംഎൽഎ, മലയാളം സർവകലാശാല വിസി ഡോ. എൽ. സുഷമ, മൗനത്തുൽ ഇസ്‌ലാം സഭാ സെക്രട്ടറി എ.എം. അബ്ദുസമദ്, യൂണിയൻ ചെയർപേഴ്‌സൺ ടി.എസ്. അശ്വതി, യുയുസി സഫുവ, യു.കെ. അമീൻ ഫാറൂഖ്, സഹല ബാനു, സഫുവാന, അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു.മേളയുടെ രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾ www.mitc.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.